കോഴിക്കോട്: നഗരത്തിലെ വെള്ളയിൽ ജോസഫ് റോഡിലുള്ള റെഡ്സ്റ്റാർ പ്രസ്സിൽ വൻ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് സ്ഥാപനത്തിനുള്ളിൽ തീ പടർന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ ബീച്ച് അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
വലിയ തോതിൽ പുക ഉയരുന്നത് പ്രദേശവാസികളിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായോ നാശനഷ്ടങ്ങളുടെ വ്യാപ്തിയോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കോഴിക്കോട് വെള്ളയിൽ ജോസഫ് റോഡിലുള്ള റെഡ്സ്റ്റാർ പ്രസ്സിൽ വൻ തീപിടുത്തം
