പോലീസ് ട്രെയിനിംഗ് കോളേജിൽ എഴുത്തു പരീക്ഷയിൽ ക്രമക്കേട്; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവഗണിച്ചെന്ന് പരാതി

insight kerala

സർക്കാരിൽ മാറ്റം വരാനുള്ള സാധ്യത മുന്നിൽകണ്ട് വേണ്ടപ്പെട്ടവരെ പോലീസ് ട്രെയിനിങ് കോളേജിൽ നിയമിക്കുന്നതിന്റെ ഭാഗമായാണ് തിരക്കിട്ട നിയമനങ്ങൾ നടത്തുന്നത്.

എഴുത്ത് പരീക്ഷയുടെ നടത്തിപ്പിന് എൽബിഎസ്, മാനേജ് മെന്റ്, സർവകലാശാല തുടങ്ങിയ സർക്കാർ ഏജൻസികളെ ഏൽപ്പിക്കുന്നതിന് പകരം പോലീസ് ട്രെയിനിങ് കോളേജിലെ ഉദ്യോഗസ്ഥരെ പരീക്ഷനടത്തിപ്പ് ചുമതല ഏൽപ്പിച്ചത് എഴുത്ത് പരീക്ഷയിൽ കൃത്രിമം നടത്തുവാനാണെന്ന് അറിയുന്നു.തുടർന്ന് ഇന്റർവ്യൂകൂടി നടത്തി യോഗ്യത നേടിയവരുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു.

മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ പെട്ട ചിലർക്ക് ഉയർന്ന റാങ്ക് നൽകിയതായി ആക്ഷേപമുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

എഴുത്തു പരീക്ഷയിൽ നടന്നിട്ടുള്ള ക്രമക്കേടുകളെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും, തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെ നടത്തിയ എഴുത്തു പരീക്ഷ റദ്ദാക്കണമെന്നും, പരീക്ഷ നടത്തിപ്പിന് പുറമെയുള്ള സർക്കാർ ഏജെൻസിയെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി  കേരള ഗവർണർക്കും,മുഖ്യമന്ത്രിക്കും, ഡിജിപി ക്കും, തെരഞ്ഞെടുപ്പ് ഓഫീസർക്കും നിവേദനം നൽകി.

Share This Article