മുഖ്യമന്ത്രി സ്ഥാനത്തിനായി സതീശൻ, ചെന്നിത്തല, കെ സി പക്ഷങ്ങൾ പോര് മുറുകുന്നു

insight kerala

എക്സിറ്റ് പോൾ പ്രവചനം യു ഡി എഫിന് അനുകൂലമായതോടെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ പക്ഷങ്ങൾ തമ്മിലുള്ള പോര് മുറുകുന്നു. സതീശന് മുസ്ലീം ലീഗ് പരസ്യ പിന്തുണ പ്രഖ്യാപിച്ചത് ഇരു ഗ്രൂപ്പുകളെയും പ്രകോപിപ്പിച്ചിട്ടുണ്ട്.
കെ സി വേണുഗോപാൽ പക്ഷത്തിന്‍റെ നീക്കങ്ങൾ എന്താകുമെന്ന ആകാംക്ഷയിലാണ് ചെന്നിത്തല പക്ഷവും സതീശൻ പക്ഷവും. ഇതിനിടെ കെ സി വേണുഗോപാലിനെ കുറിച്ചുള്ള ഡോക്യൂമെന്‍ററി ഷൂട്ടിംഗ് നിർത്തിവെച്ചു. ഹൈക്കമാൻഡ് നിർദേശപ്രകാരമാണ് ഷൂട്ടിംഗ് നിര്‍ത്തിയതെന്നാണ് സൂചന.

പുറത്തു വന്ന പത്തോളം എക്സിറ്റ് പോൾ ഫലങ്ങളും യുഡിഎഫിന് മുൻതൂക്കം പ്രവചിച്ചു കഴിഞ്ഞു. ഇതോടെ താത്ക്കാലികമായി നിർത്തി വെച്ച കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച വീണ്ടും സജീവമായി.
എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് കരുതുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ പരസ്യ പ്രതികരണം നടത്തിയതോടെയാണ് ചർച്ച മറ്റൊരു തലത്തിലേക്ക് എത്തിയത്. എം എൽ എ മാരുടെ പിന്തുണ സതീശന് ഇല്ല എന്ന് വിലയിരുത്തുന്ന ഘട്ടത്തിലാണ് ലീഗ് പിന്തുണപരസ്യമാക്കിയത്. കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവിന്റെ കാര്യത്തിൽ ലീഗ് അഭിപ്രായം പറഞ്ഞതിൽ കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകൾക്ക് അതൃപ്തി ഉണ്ട്. ഇതിനിടെ കെ സി വേണുഗോപാലിനെ കുറിച്ചുള്ള ഡോക്യൂമെന്‍ററി ഷൂട്ടിംഗ് നിർത്തിവെച്ചിരുന്നു. ഹൈക്കമാൻഡ് നിർദേശപ്രകാരമാണ് ഷൂട്ടിംഗ് നിര്‍ത്തിയതെന്നാണ് സൂചന. എങ്കിലും
ഹൈക്കമാന്റിന്റെ പിന്തുണ കേസിക്കാണ് എന്നുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്. കേരളത്തിലെ മുഖ്യമന്ത്രിപദത്തിന് കെ സി വേണുഗോപാൽ യോഗ്യനെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം താരിഖ് അൻവർ വ്യക്തമാക്കി. രാഹുലിൻ്റെ തീരുമാനം നിർണ്ണായകമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം കെ സിക്ക് ആഗ്രഹമുണ്ടെങ്കിൽ അതിനെ അംഗീകരിക്കേണ്ടതാണെന്നും പറഞ്ഞു. ഇതോടെ
കളമൊഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും കളത്തിൽ തന്നെയുണ്ടെന്നുമാണ് കെ സി പക്ഷം പറഞ്ഞു വെക്കുന്നത്.
വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കോണ്‍ഗ്രസിനുള്ളിൽ വമ്പൻ നീക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളാണ് തുറന്ന് വരുന്നത്.
എന്നാൽ തുടർ ഭരണത്തെക്കുറിച്ചുള്ള
പ്രതീക്ഷകൾ LDF ഇനിയും ഉപേക്ഷിയ്യിട്ടില്ല. 75 നും 80 നും ഇടയിൽ സീറ്റുകൾ നേടാനാകുമെന്നാണ് ഇടത് പ്രതീക്ഷ. എന്നാൽ ഏറ്റവും ആത്മവിശ്വാസത്തിൽ ഉള്ളത് NDA ക്യാംപാണ്. ശരാശരി 4 സീറ്റുകളിൽ NDA യ്ക്ക് വിജയിക്കാൻ കഴിയുമെന്നാണ് സർവേകൾ പറയുന്നത്.

Share This Article