വീട്ടിലേക്ക് പോകാൻ ബസ് കിട്ടാതെ വന്നതോടെ സമരക്കാരോട് പ്രതിഷേധിച്ച് കൈക്കുഞ്ഞുമായി എത്തിയ അമ്മ. ബാംഗ്ലൂരിൽ നിന്നും പത്തനംതിട്ട അടൂർ ബസ്റ്റാൻഡിൽ വന്നിറങ്ങിയ റിൻസിയാണ് സമരക്കാരോട് പ്രതിഷേധിച്ചത്. സ്റ്റാൻഡിൽ നിന്നും വീട്ടിലേക്ക് പോകാൻ ബസ് കിട്ടാതെ വരികയും കുട്ടിക്ക് ഭക്ഷണം പോലും കൊടുക്കാൻ കഴിയാതെ വന്നതോടെയുമാണ് റിൻസി പ്രതിഷേധിച്ചത്.
ഹർത്താലിൽ കോഴിക്കോട് ജില്ലയിൽ പലയിടത്തും ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ.
ബാലുശ്ശേരി,പേരാമ്പ്ര, ഉള്ളിയേരി എന്നിവടങ്ങളിൽ ഹർത്താൽ അനുകൂലികൾ ബസുകൾ തടഞ്ഞു. കൂരാച്ചുട്ടിൽ ഫെഡറൽ ബാങ്ക് പ്രതിഷേധക്കർ അടപ്പിച്ചു.
കോഴിക്കോട് നഗരത്തിൽ പ്രകടനം നടത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഉളള്യരിയിൽ വാഹനം തടഞ്ഞ ദളിത് കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്
എം സി അനീഷിനെ യാത്രക്കാരൻ മർദ്ദിച്ചതായി പരാതി.
ആലപ്പുഴയിൽ വാഹനങ്ങൾ തടഞ്ഞ് ഹർത്താൽ അനുകൂലികൾ. മാവേലിക്കര ചാരുംമൂട്ടിലാണ് ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞത്. മിൽമ ചെയർമാന്റെ ഔദ്യോഗിക വാഹനം റോഡിൽ തടഞ്ഞിട്ടു.

