പുറത്തുനിന്ന് വൈദ്യുതി വാങ്ങാനാകില്ല; പവർ എക്ചേഞ്ചിൽ വൈദ്യുതി ലഭ്യമല്ല

insight kerala

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. പുറത്തു നിന്നു 250 മെഗാ വാട്ട് വാങ്ങാനുള്ള തീരുമാനം നടപ്പായില്ല. പവർ എക്സ്ചേഞ്ചിൽ വൈദ്യുതി ലഭ്യമല്ലെന്നാണ് മറുപടി. ഇന്നലെയാണ് റെഗുലേറ്ററി കമ്മീഷൻ വൈദ്യുതി വാങ്ങാൻ അനുമതി നൽകിയത്. ദേശീയ തലത്തിൽ ആവശ്യകത വർധിച്ചതാണ് കാരണം. ഇന്ന് വൈകിട്ട് ചേർന്ന ബോർഡിന്റെ കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം അറിയിച്ചത്. സ്ഥിതിഗതികൾ യോഗം വിലയിരുത്തി. നാളെ വീണ്ടും ഉന്നതതല യോഗം ചേരും. ഊർജ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. പ്രതിസന്ധി പരിഹരിക്കാനുള്ള തുടർ നടപടികൾ നാളെ ഉണ്ടാകാൻ സാധ്യത.

Share This Article