കോഴിക്കോട് മെഡിക്കൽ കോളേജ്
സൈക്യാട്രി വിഭാഗം അധ്യാപകർക്കെതിരായ പിജി വിദ്യാർഥികളുടെ പരാതിയിൽ അന്വേഷണത്തിന് നിർദ്ദേശം.
ഇതിനായി മൂന്നംഗ അന്വേഷണ സമിതിയെ ഡയറക്ടര്‍ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ നിയോഗിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിര്‍ദേശം. ഡോ.അനിത കുമാരി, ഡോ. സിഎൽ സ്മിത എന്നിവർക്കെതിരായ പരാതിയിലാണ് അന്വേഷണം. കോളേജ് ഗ്രീവിയൻസ് സെല്ലിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രിന്‍സിപ്പാള്‍ ഡിഎംഇക്ക് കൈമാറിയിരുന്നു. പൊതുവേദികളിലും രോഗികൾക്ക് മുന്നിൽ വെച്ചും അധ്യാപകർ അപമാനിച്ച് സംസാരിക്കുന്നുവെന്നാണ് പരാതി.
കോഴിക്കോട് മെഡിക്കൽ കോളേജ് ; അധ്യാപകർക്കെതിരായ പിജി വിദ്യാർഥികളുടെ പരാതിയിൽ അന്വേഷണം
