പാമ്പ് കടിയേറ്റ് മരണം; ഡിഎംഒമാരുടെ യോഗം വിളിച്ച് ആരോഗ്യവകുപ്പ്

insight kerala

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരണസംഖ്യ ഉയരുന്ന സാഹചര്യത്തിൽ ഡിഎംഒ മാരുടെ യോഗം വിളിച്ച് ആരോഗ്യവകുപ്പ്. നാലു പേരാണ് പാമ്പ് കടിയേറ്റ് മരിച്ചത്. എല്ലാ ആശുപത്രികൾക്കും പ്രത്യേക ജാഗ്രത നിർദ്ദേശം നൽകി. ആൻ്റിവെനം ഉണ്ടെന്ന് ആശുപത്രികൾ ഉറപ്പുവരുത്തണം. അത്യാഹിത വിഭാഗങ്ങളിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കണം. പാമ്പുകടിയേറ്റ് വരുന്നവർക്ക് കൃത്യമായി ആന്റിവെനം നൽകിയില്ല എന്ന പരാതികളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗം വിളിച്ചിരിക്കുന്നത്.

Share This Article