പാലക്കാട് വിക്ടോറിയ കോളേജിലെ മെറ്റിരീയല്‍ സ്ട്രോങ് റൂം തുറക്കാനുള്ള തീരുമാനം മാറ്റിയതായി ജില്ലാ കളക്ടര്‍ എംഎസ് മാധവിക്കുട്ടി അറിയിച്ചു.. എന്നാൽ സ്ട്രോങ് റൂം തുറക്കുന്ന കാര്യം രേഖാമൂലം അറിയിച്ചില്ലെന്നും ആസ്വഭാവികത ഉണ്ടെന്നും യുഡിഎഫ് സ്ഥാനാർത്ഥി തങ്കപ്പൻ പറഞ്ഞു
കോഴിക്കോട് പേരാമ്പ്രയിലെ സ്ട്രോങ്ങ് റൂം വിവാദത്തിന് പിന്നാലെയാണ് പാലക്കാട് നെന്മാറയിലും സ്ട്രോങ്ങ് റൂം വിവാദം ഉയർന്ന് വന്നത്. വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വിവാദമായതോടെയാണ് മാറ്റിയത്. തുറക്കാൻ തീരുമാനിച്ചത് മെറ്റീരിയൽ സ്ട്രോങ് റൂം ആണെന്നും ഇവിഎം സ്ട്രോങ് റൂം അല്ലെന്നും ജില്ലാ കളക്ടര്‍ എംഎസ് മാധവിക്കുട്ടി വിശദീകരിച്ചു. റൂം തുറക്കുന്നതിൽ അസ്വഭാവികതയില്ലെന്നും വെബ്സൈറ്റിൽ കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു തീരുമാനം എന്നും കലക്ടർ വ്യക്തമാക്കി. നിലവിൽ മെറ്റീരിയൽ സ്ട്രോങ്ങ് റൂം തുറക്കുന്നത് നിർത്തിവച്ചു.
സ്ട്രോങ് റും തുറക്കുന്നതിൽ അസ്വഭാവികതയുണ്ടെന്നും തുറക്കുന്ന കാര്യം രേഖാമൂലം അറിയിച്ചില്ല എന്നും നെന്മാറയിലെ UDF സ്ഥാനാർഥി എ തങ്കപ്പൻ പറഞ്ഞു.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ കഴിയും വരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറികളും തുറക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കർശന നിർദേശം നൽകിയിട്ടുണ്ട്. നെന്മാറ മണ്ഡലത്തിലെ മെറ്റീരിയൽ റൂം തുറക്കാൻ തീരുമാനിച്ചതിൽ വിശദീകരണവും തേടിയിട്ടുണ്ട്.
