ദിനേഷ് ത്രിവേദി ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ

insight kerala

മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിനേഷ് ത്രിവേദി ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണറാകും. നിലവിലെ ഹൈക്കമ്മീഷണറായ പ്രണയ് വർമ്മ യൂറോപ്യൻ യൂണിയനിലെ ഇന്ത്യൻ അംബാസഡറായി മാറുന്ന ഒഴിവിലേക്കാണ് നിയമനം. യുപിഎ ഭരണകാലത്ത് തൃണമൂൽ കോൺഗ്രസ് അംഗമായിരുന്ന ദിനേഷ് ത്രിവേദി റെയിൽവേ മന്ത്രിയായും ആരോഗ്യ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 202ൽ അദ്ദേഹം ബിജെപിയിൽ ചേർന്നു. ബംഗ്ലാദേശുമായുള്ള നയതന്ത്ര ബന്ധം സങ്കീർണ്ണമായി തുടരുന്നതിനാൽ ദിനേഷ് ത്രിവേദിയെപ്പോലെ മുതിർന്ന രാഷ്ട്രീയ നേതാവിന്റെ നിയമനം ഗുണം ചെയ്യും എന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ

Share This Article