കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ
തോക്ക് ചൂണ്ടി മർദ്ദിച്ചതായി പരാതി. തേക്കും തോട്ടം സ്വദേശി മുഹമ്മദ് ദിൽഷാനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. ചീനിമുക്കിലെ കടയിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു ദിൽഷാൻ. സുഹൃത്തുക്കളിൽ ഒരാളായ ലാമിഷിനെ മറ്റൊരാൾ മർദ്ദിക്കുന്നത് കണ്ട ദിൽഷാൻ
ഇരുവരേയും പിടിച്ചു മാറ്റാൻ ശ്രമിച്ചു. ഇതിനിടെയാണ് ഇയ്യാട് സ്വദേശി ബാസിൽ ലത്തീഫ് തൻ്റെ അരയിൽ സൂക്ഷിച്ച തോക്ക് എടുത്ത് ദിൽഷാൻ്റെ നേരെ ചൂണ്ടുന്നത്. പിന്നീട് അവിടെ നിന്നും കാറിൽ സ്ഥലം വിട്ട സംഘം അൽപസമയത്തിന് ശേഷം കൂടുതൽ ആളുകളെയും കൂട്ടി കാറുകളിൽ എത്തുകയും വീണ്ടും ദിൽഷാൻ്റെ സുഹൃത്തുമായി വാക്കേറ്റം ആരംഭിക്കുകയും ചെയ്തു. ബഹളം കേട്ട് എത്തിയ നാട്ടുകാർ ഇവരെ സ്ഥലത്തു നിന്നും പറഞ്ഞു വിടുകയായിരുന്നു.
താമരശ്ശേരിയിൽ യുവാവിനെതോക്ക് ചൂണ്ടി മർദ്ദിച്ചതായി പരാതി
