നിതിൻ രാജിന്റെ മരണം ; ലോൺ ആപ്പിനെതിരെ കേസ്

insight kerala

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ലോൺ ആപ്പിനെതിരെ കേസ്. ഭയപ്പെടുത്തി പണം തിരിച്ചടപ്പിക്കാൻ ശ്രമിച്ചെന്ന് എഫ്ഐആർ . ഇൻസ്റ്റാ പേ ലോൺ ആപ്പിനെതിരെയാണ് കേസ്. പണം നൽകിയത് ചട്ടവിരുദ്ധമായി എന്ന് എഫ് ഐ ആറിൽ .ചക്കരക്കൽ പോലീസ് ആണ് സ്വമേധയാ കേസ് എടുത്തത്.

അതേസമയം ലോൺ ആപ്പിന്റെ പേരിൽ നിതിന്റെ ആത്മഹത്യ തള്ളിക്കളയാനാവില്ലെന്ന് കുടുംബം. അന്വേഷണം ലോൺ ആപ്പിലേക്ക് ചുരുക്കാൻ അനുവദിക്കില്ലെന്ന് നിതിന്റെ കുടുംബം പറഞ്ഞിരുന്നു. അച്ഛനും അമ്മയും മൂന്ന് മക്കളെ വളർത്തിയതും പഠിപ്പിച്ചതും കടം വാങ്ങിയും വായ്പയെടുത്തുമാണ്. ലോൺ ആപ്പിന്റെ പേരിൽ നിതിൻ ജീവനൊടുക്കില്ലെന്നും സഹോദരി പറയുന്നു

Share This Article