നിതിൻ രാജിൻ്റെ പുതിയ ഓഡിയോ സന്ദേശം പുറത്ത്; വിവേചനങ്ങൾക്കിടയിലും ഒരു അധ്യാപകൻ നല്ല പിന്തുണ നൽകി

insight kerala

നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ,പുതിയ ഓഡിയോ സന്ദേശം പുറത്ത്. വിവേചനങ്ങൾക്കിടയിലും ഒരു അധ്യാപകൻ പിന്തുണ നൽകിയതിനെ കുറിച്ചാണ് സന്ദേശം.
ആരൊക്കെ തളർത്തിയാലും താൻ ഡോക്ടർ ആയിട്ടേ പുറത്തിറങ്ങൂ എന്ന നിശ്ചയദാർഢ്യമാണ് സുഹൃത്തിനയച്ച
സന്ദേശത്തിൽ ഉള്ളത്

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒരു അധ്യാപകൻ
തനിക്ക് നല്ല പിന്തുണ നൽകിയെന്നും, ഒന്നുകൊണ്ടും പേടിക്കണ്ട എന്ന് പറഞ്ഞതായും നിതിൻ സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു. നിതിനെ കോളേജിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നവരെ അധ്യാപകൻ വെല്ലുവിളിച്ചതായാണ് മൊഴി

താൻ ഡോക്ടർ ആയിട്ടേ പുറത്തിറങ്ങൂ എന്നും ആരൊക്കെ തളർത്തിയാലും അത് നേടിയെടുത്തിരിക്കുമെന്നും നിതിൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

നേരത്തെ പുറത്തുവന്ന സന്ദേശങ്ങളിൽ ചില അധ്യാപകരിൽ നിന്ന് താൻ നേരിട്ട ജാതി അധിക്ഷേപങ്ങളെക്കുറിച്ചും ഭീഷണികളെക്കുറിച്ചും നിതിൻ വെളിപ്പെടുത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഓറൽ പാത്തോളജി വിഭാഗം മേധാവി ഡോ. എം.കെ. റാം മിനെ കോളേജ് അധികൃതർ പുറത്താക്കിയിട്ടുണ്ട്, ഡോ. സംഗീത അന്വേഷണ വിധേയമായി സസ്പെൻഷനിലാണ്.
അധിക്ഷേപ പരാമർശങ്ങളിൽ മറ്റ് അധ്യാപകർക്കെതിരെ കൂടി പരാതി നൽകാൻ തയ്യാറെടുക്കുകയാണ് വിദ്യാർത്ഥികൾ.

Share This Article