കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. കോളേജ് അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ മോഹന് കുന്നുമ്മലിന് ഗവർണർ നിർദ്ദേശം നൽകി. വൈസ് ചാൻസിലർ ഗവർണറെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചതിന് പിന്നാലെയാണ് നിർദേശം. നിതിന്റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ട ശേഷമാണ് വൈസ് ചാൻസിലർ ഗവർണറെ കണ്ടത്.
അതിനിടെ ആരോഗ്യ സർവകലാശാല നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി നാളെ കോളേജിൽ എത്തി തെളിവെടുപ്പ് നടത്തും.
നിതിൻ രാജിന്റെ മരണം; കർശന നടപടിക്ക് നിർദ്ദേശം നൽകി ഗവർണർ
