അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

AnilKumar BalaKrishnan

അട്ടപ്പാടിയിൽ 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു . വെച്ചപ്പതിയിലെ മിന്നൽ റാണി ചന്ത്രശേഖർ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്നു. പനി, ശ്വാസമുട്ടലിനെ തുടർന്ന് ഇന്നലെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്നും ഇ.എം.എസ് പെരിന്തൽമണ്ണയിലേക്ക് റെഫർ ചെയ്യുകയും ചെയ്തു. ഇന്ന് രാവിലെ 5.30 ഓടെ കുട്ടി മരിക്കുകയായിരുന്നു..

Share This Article