യൂത്ത് കോൺഗ്രസ് നേതാവായിരുന്ന എൻ എസ് നുസൂർ സിപിഎം അംഗത്വം സ്വീകരിച്ചു

AnilKumar BalaKrishnan

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡൻറ് ആയിരുന്ന എൻ എസ് നുസൂർ സിപിഎം അംഗത്വം സ്വീകരിച്ചു. എകെജി സെൻ്ററിൽ വച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചുവന്ന ഷോൾ അണിയിച്ച് സ്വീകരിച്ചു. എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ, എ എ റഹീം എംപി, വി ജോയി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആയിരുന്നു അംഗത്വം സ്വീകരിച്ചത്.

മതേതരത്വവും അസ്തിത്വവും നഷ്ടപ്പെട്ട പാർട്ടിയാണ് കോൺഗ്രസ് എന്ന് എൻ എസ് നുസൂർ ആരോപിച്ചു. രാജ്യത്ത് മതേതരത്വവും അതിൻറെ പ്രത്യയശാസ്ത്രവും കാത്തുസൂക്ഷിക്കുന്ന ഒരേ ഒരു പാർട്ടിയാണ് സിപിഎം എന്നും നുസൂർ പറഞ്ഞു. ഭരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും അവസാനം വരെയും സിപിഎം പ്രവർത്തകനായിരിക്കുമെന്നും നുസൂർ പറഞ്ഞു

Share This Article