ഇടത് പക്ഷ ജനാധിപത്യ പ്രവർത്തകർ ജനങ്ങൾക്ക് ഇടയിൽ അഹോരാത്രം ശ്രമിച്ചു. തിളച്ചുമറിയുന്ന വെയിലത്ത് പ്രവർത്തിച്ച എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ. അവരുടെ ത്യാഗപൂർവം ആയ പ്രവർത്തനങ്ങൾക്ക് ഫലം ഉണ്ടാകും എന്ന് തീർച്ചയാണ്. വർഗീയത ഇല്ലാത്ത പശ്ചാത്തലം സൃഷ്ടിച്ച സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ വലിയ മതിപ്പ് ജനങ്ങൾക്ക് ഉണ്ട്. സർകാർ തുടരണം എന്ന ആഗ്രഹം ജനങ്ങൾക്ക് ഇടയിൽ ഉണ്ടായിട്ടുണ്ട്. 2016, 2021 തിരഞ്ഞെടുപ്പുകളിൽ 90 ൽ അധികം സീറ്റുകൾ ldf നേടി. ഇത്തവണയും വൻ ഭൂരിപക്ഷത്തിൽ മൂന്നാം ഇടത് സർക്കാർ ഭരണത്തിലേക്ക് കടക്കും. പോളിംഗ് കഴിഞ്ഞതിന് ശേഷം വലിയ അവകാശ വാദങ്ങൾ ആണ് യുഡിഎഫ് നേതാക്കളും ചില മാധ്യമങ്ങളും മുന്നോട്ട് വയ്ക്കുന്നത്. കഴിഞ്ഞ തവണയും യുഡിഎഫ് അധികാരത്തിൽ വരുമെന്നും , ഭരണത്തിൽ വന്നാൽ സർകാർ എങ്ങനെ ആയിരിക്കും എന്ന് വരെ കണക്ക് കൂട്ടുകയും ചെയ്തതാണ്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ldf വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. എല്ലാവർക്കും വോട്ടവകാശം ഉറപ്പാക്കാൻ ഉള്ള ബാധ്യത തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. എന്നാൽ 20,000 ലേറെ പേർക്ക് വോട്ടവകാശം വിനിയോഗിക്കാൻ സാധിച്ചില്ല. ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച കേസ് നടക്കുന്നുണ്ട്.
വോട്ടവകാശം ലഭിച്ച എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം ഒരുക്കുക എന്നത് ഇലക്ഷൻ കമ്മീഷൻ്റെ ചുമതല ആണ്. സാങ്കേതിക തത്വങ്ങൾ പറഞ്ഞ് വോട്ട് അവകാശം തടസ്സപ്പെടുത്താതെ പോകണം.
കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ല. നേമത്തിലെ പണക്കൊഴുപ്പ് ,പാർട്ടി പ്രവർത്തകരുടെ ശക്തമായ പ്രവർത്തനം ഫലം കാണും. വനവാസത്തിലേക്ക് പോകും എന്ന് വി ഡി പറയുന്നു. അദ്ദേഹത്തോട് പറയാൻ ഉള്ളത് . രാഷ്ട്രീയ പ്രവർത്തനം ആണ്, വനവാസത്തിനൊന്നും പോകരുത്. കേരളത്തിലെ യുഡിഎഫ് നേതാവ് ആയി പ്രവർത്തനം തുടരണം. വസ്തുനിഷ്ഠമായി ആരാണ് ഭരിക്കേണ്ടത് എന്ന് 9 ആം തീയതി തീരുമാനിച്ച് കഴിഞ്ഞു.
“കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ല. നേമത്തിലെ പണക്കൊഴുപ്പ്”- എം വി ഗോവിന്ദൻ
