എറണാകുളത്ത് പോലീസിനെ ആക്രമിച്ച സഹോദരങ്ങളായ പ്രതികൾ പിടിയിൽ

AnilKumar BalaKrishnan

എറണാകുളത്ത് പോലീസിനെ ആക്രമിച്ച പ്രതികൾ പിടിയിൽ.
സഹോദരങ്ങളായ ജിൻ്റോയും, പ്രിൻസും ആണ് നോർത്ത് പോലീസിന്റെ പിടിയിൽ ആയത്. നോർത്ത് പാലത്തിന് സമീപം സംശയാസ്പദമായി കണ്ട ഇവരെ ചോദ്യം ചെയ്തപ്പോഴായിരുന്നു കയ്യേറ്റം. പോലീസ് വാഹനത്തിന് നാശനഷ്ടമുണ്ടാക്കിയതിന് പ്രതികൾക്കെതിരെ
Pdpp ആക്ടും ചുമത്തിയിട്ടുണ്ട്. മണ്ണാർകാട് സ്വദേശികളായ ജിൻ്റോക്കെതിരെ 6 ഓളം കേസുകളുണ്ടെന്നും റൗഡി ലിസ്റ്റിലുൾപ്പെട്ടയാളെന്നും പോലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Share This Article