താമരശ്ശേരി കോടതിക്ക് മുന്നിൽ കൂട്ടത്തല്ല്; കാമുകൻ്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കയ്യാങ്കളി

AnilKumar BalaKrishnan

താമരശ്ശേരി കോടതിക്ക് മുന്നിൽ കൂട്ടത്തല്ല്.
കാമുകൻ്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിലാണ് കയ്യാങ്കളി.
ചെറുവാടി സ്വദേശിനിയായ നിദ ഷെറിനെ കഴിഞ്ഞ ശനിയാഴ്ച കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ പരാതി നൽകിയതിനെത്തുടർന്ന് പെൺകുട്ടി കാമുകനായ കാരശ്ശേരി സ്വദേശി ഷാമിലിനൊപ്പം മുക്കം പോലീസ് സ്റ്റേഷനിൽ ഹാജരായി. പെൺകുട്ടിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കിയെങ്കിലും കുട്ടിയുടെ
ഇഷ്ടപ്രകാരം പോകാൻ കോടതി അനുമതി നൽകി. എന്നാൽ വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ബന്ധുക്കൾ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ കാമുകനും സുഹൃത്തുക്കളും മർദ്ദിക്കുകയായിരുന്നു. സംഘർഷത്തിനിടെ കാമുകൻ്റെ സുഹൃത്തുക്കൾ പെൺകുട്ടിയെ തങ്ങളുടെ കാറിൽ കയറ്റി സ്ഥലം വിട്ടു.

Share This Article