100 സീറ്റുകൾ വരെ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കെ മുരളീധരൻ. ഉയർന്ന പോളിംഗ് യുഡിഎഫിന്റെ അനുകൂല തരംഗമാണ് സൂചിപ്പിക്കുന്നത്. വട്ടിയൂർക്കാവിൽ 5000 മുതൽ 10000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കും. വട്ടിയൂർക്കാവിൽ യുഡിഎഫും എൽഡിഎഫും തമ്മിലായിരുന്നു മത്സരം. ബിജെപി അവസാന ലാപ്പിൽ പിന്നിൽ പോകുന്ന കാഴ്ചയാണ് കണ്ടത്.
വട്ടിയൂർക്കാവിലെ ജനങ്ങൾ തന്നെ ചതിക്കില്ലെന്നും ജനങ്ങളിലാണ് പ്രതീക്ഷ എന്നും ഒരു അട്ടിമറിയും മണ്ഡലത്തിൽ സംഭവിക്കില്ലെന്നും കെ മുരളീധരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇത്തവണ സംസ്ഥാനത്ത് എല്ലാ വിഭാഗം ജനങ്ങളുടെയും ഏകീകരണം യുഡിഎഫിന് ലഭിച്ചിട്ടുണ്ട് എന്നും കെ മുരളീധരൻ പറഞ്ഞു.
