“നേമത്ത് ഒരു വോട്ടിന് 15,000 രൂപ വരെ ബിജെപി കൊടുത്തു. താൻ രോഗിയാണെന്ന് വരെ പ്രചരിപ്പിച്ചു” വി ശിവൻകുട്ടി

AnilKumar BalaKrishnan

തിരുവനന്തപുരം: തുല്യം തുല്യമുള്ള മത്സരമാണ് നേമത്ത് നടന്നതെന്നും വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ലെന്നും വി ശിവൻകുട്ടി. വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെട്ടു. തീരുമാനങ്ങൾ എടുത്താൽ നടപ്പിലാക്കുന്ന സർക്കാരാണ്. ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരം ഇല്ല. ഭരണവിരുദ്ധ വികാരം ചർച്ചയായിട്ടില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.

“വികസനവും,രാഷ്ട്രീയവും ചർച്ച ചെയ്യാൻ യുഡിഎഫും ബിജെപിയും തയ്യാറായില്ല. എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരും. സാധാരണക്കാരന്റെ പ്രശ്നങ്ങൾക്ക് അനുകൂല നിലപാട് എടുക്കുന്ന സർക്കാരാണ്. മറ്റു പാർട്ടികളിൽ നിന്ന് വരുന്നവരെയാണ് ബിജെപി സ്ഥാനാർഥിയാക്കിയത്. കാലുമാറ്റക്കാരെയും കൂറുമാറ്റക്കാരേയും ഉൾപ്പെടുത്തിയുള്ള പാനൽ ആയിരുന്നു യുഡിഎഫിൻ്റേത്.ഐക്യജനാധിപത്യ മുന്നണിയെ ജനങ്ങൾക്ക് വിശ്വാസമില്ല.” ശിവൻകുട്ടി പറഞ്ഞു

“മതേതര വോട്ടുകൾ ഭിന്നിപ്പിക്കാൻ വേണ്ടിയുള്ള ശ്രമം UDF സ്ഥാനാർത്ഥി നടത്തി. മതേതര വോട്ടുകൾ എൽഡിഎഫിന് വരാനാണ് സാധ്യത.
യുഡിഎഫിന് വോട്ട് ചെയ്താൽ ബിജെപിയെ സഹായിക്കുന്നതിന് തുല്യമാകും എന്ന് ന്യൂനപക്ഷ വിഭാഗക്കാർ ചിന്തിച്ചിട്ടുണ്ട്. അത് എൽഡിഎഫിന് അനുകൂലമായി വരും.”

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

“കാറിൽ പെട്ടികളിൽ പണം എത്തി. നേമത്ത് ഒരു വോട്ടിന് 15,000 രൂപ വരെ ബിജെപി കൊടുത്തു.
വാങ്ങിയവർ തന്നെ അത് പറയുകയാണ്
ഗൂഗിൾ പേ ചെയ്താണ് പണം കൊടുത്തത്.”

“രേവന്ത് റെഡ്ഡിക് ഡയലോഗ് എഴുതിക്കൊടുത്തത് കേരളത്തിലെ നേതാക്കളാണ്.
അതിൽ കെ സി വേണുഗോപാലിനും പങ്കുണ്ട്. സംവാദത്തിന് വിളിച്ചിട്ട് ബിജെപി നേതാവ് തയ്യാറായില്ല. രാജീവ് ചന്ദ്രശേഖർ സംവാദത്തിൽ നിന്ന് ഒളിച്ചോടി. സംവാദത്തിന്റെ ചിലവ് തൻ വഹിക്കാം എന്ന് വരെ പറഞ്ഞു. താൻ രോഗിയാണെന്ന തരത്തിലുള്ള പ്രചരണം വരെ നടത്തി. രോഗം വരുന്നത് ഒരു കുറ്റമാണോ എന്നും വി ശിവൻകുട്ടി ചോദിച്ചു.

Share This Article