തൃക്കരിപ്പൂരിൽ കള്ളവോട്ട് ശ്രമമെന് യുഡിഎഫ്

AnilKumar BalaKrishnan


തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ പിലിക്കോട് പഞ്ചായത്തിൽ പുത്തിലോട്ട് യുപി സ്കൂളിലെ നൂറ്റി മുപ്പത്തേഴാം നമ്പർ ബൂത്തിൽ കള്ളവോട്ടിന് ശ്രമം നടന്നതായി യു ഡി എഫ് ആരോപിച്ചു.
ബൂത്ത് ഏജന്റിനെ മർദിച്ചതറിഞ്ഞ് സ്ഥലെത്തത്തിയ സ്ഥാനാർഥി സന്ദീപ് വാര്യർക്കെതിരെ കയ്യേറ്റ ശ്രമമുണ്ടായതായും ആരോപണമുയർന്നു. പുത്തിലോട്ട് ബൂത്തിൽ യുഡിഎഫിൻ്റെ ബൂത്ത് ഏജൻ്റ് കെ. ഓനച്ചൻ്റെ കാറിൻ്റെ കാറ്റഴിച്ചുവിട്ട് കാറിന് നാശം വരുത്തി.
അതേ സമയം ബൂത്തിലെ വോട്ടർ അല്ലാത്തവർ അകത്ത് കയറുന്നത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്ന് എൽഡിഎഫ് ഭാരവാഹികൾ പറഞ്ഞു.

Share This Article