ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ പാർട് ടൈം ചെയർമാനായി നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിനെ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. കൃഷ്ണകുമാറിനെ എൻഎഫ്ഡിസിയുടെ നോൺ ഒഫിഷ്യൽ ഡയറക്ടറായി രാഷ്ട്രപതി നിയമിച്ചതായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ദൂരദർശനിൽ വാർത്താ അവതാരകനായി ജോലി ചെയ്യുന്നതിനിടെ സീരിയലിലൂടെയാണ് കൃഷ്ണകുമാർ അഭിനയ ജീവിതം ആരംഭിച്ചത്. 1994ൽ പുറത്തിറങ്ങിയ കശ്മീരമാണ് ആദ്യ സിനിമ
