പാലക്കാട് : പിരായി പഞ്ചായത്തിലെ സ്ത്രീകൾക്ക് ബിജെപി പ്രവർത്തകർ വോട്ടിന് പകരമായി സാരി വിതരണം ചെയ്തതായി ആരോപണം. കോൺഗ്രസ് പ്രവർത്തകരാണ് ആരോപണവുമായി രംഗത്തെത്തിയത്. നേരത്തെ കണ്ണാടി പഞ്ചായത്തിൽ പണം വിതരണം നൽകിയതായി ദൃശ്യങ്ങൾ അടക്കം പുറത്തുവിട്ടാണ് കോൺഗ്രസ് രംഗത്ത് വന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ വോട്ടിന് സാരി എന്ന ആരോപണം ശക്തിപ്പെടുത്തുന്നത്. സാരി നൽകുന്നതിന്റെ ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.
