മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നുവെന്ന് ബി ജെ പി -എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്രൻ .
നാട്ടിൽ എത്താത്ത പ്രവാസികളുടെ വോട്ടർ സ്ലിപ്പുകൾ യുഡിഎഫ് പ്രവർത്തകർ ശേഖരിച്ച് വരികയാണ്,
മഞ്ചേശ്വരം കുമ്പള, മംഗൽപ്പാടി, വോർക്കാടി പഞ്ചായത്തുകളിലാണ് കള്ളവോട്ട് ചെയ്യാൻ ഒരുങ്ങുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
മുസ്ലീം ലീഗിന് മാത്രം സ്വാധീനമുള്ള 33 ബൂത്തുകൾ കേന്ദ്രീകരിച്ചാണ് കള്ളവോട്ടിന് ശ്രമിക്കുന്നത്
ജില്ലാ ഭരണകൂടം ഈ ബൂത്തുകളിൽ കൃത്യമായി നിരീക്ഷണം ഏർപ്പെടുത്തണമെന്നും ,
നടപടി ഉണ്ടായില്ലെങ്കിൽ സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കില്ലെന്നും കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് പറഞ്ഞു.

