തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ വ്യക്തിഹത്യ നടത്തുകയും ഭാര്യയുടെ ചിത്രം ഉൾപ്പെടെ വെച്ച് സമൂഹമാധ്യമങ്ങളിൽ കുടുംബത്തെ അധിക്ഷേപിക്കുന്നതായും തൃത്താല എൽഡിഎഫ് സ്ഥാനാർത്ഥി എം ബി രാജേഷ്. ലീഗ് സൈബർ കേന്ദ്രങ്ങളാണ് ഇതിന് പുറകിൽ എന്നാണ് ആരോപണം . സംഭവത്തിൽ സോഷ്യൽ മീഡിയ ലിങ്ക് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയതായും സമൂഹമാധ്യമങ്ങളിലെ അപവാദ പ്രചാരണങ്ങൾ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും 7 ഐ ടി സംഘത്തെയും 5 അംഗ അഭിഭാഷക സംഘത്തെയും നിയോഗിച്ചതായി എംബി രാജേഷ് വ്യക്തമാക്കി
