കെ മുരളീധരനെ പരാജയപ്പെടുത്തിയത് ടി എൻ പ്രതാപൻ ; കടുത്ത ആരോപണവുമായി ഡിസിസി മുൻ വൈസ് പ്രസിഡൻ്റ്

insight kerala

കെ. മുരളീധരനെ പരാജയപ്പെടുത്തിയത്
ടി.എൻ. പ്രതാപനാണെന്ന് മുൻ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. അനിൽ കുമാർ. തട്ടിപ്പുകളും ഡീലുകളുമാണ് പ്രതാപന്റെ മുഖമുദ്ര.
പ്രതാപൻ എം.പിയായിരുന്ന കാലത്ത് തൃശ്ശൂരിനെ തിരിഞ്ഞു നോക്കിയിട്ടില്ല.
പ്രതാപന്റെ തിരഞ്ഞെടുപ്പ് സമയത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ ആയിരുന്നു താൻ. പ്രഹസനം മാത്രമാണ് പ്രതാപൻ. ദാരിദ്ര്യം വിറ്റ് കാശുണ്ടാക്കുന്ന ആളാണ്. യൂസഫലിയേക്കാൾ കോടിശ്വരനാണ് ഇയാൾ.കോഴി വളർത്തൽ കേന്ദ്രമായി കോൺഗ്രസ് അധപതിച്ചുവെന്നും അനിൽ കുമാർ പറഞ്ഞു.

Share This Article