പാലക്കാട് ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു

insight kerala

പാലക്കാട് കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. കൊല്ലങ്കോട് ഗോവിന്ദൻ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. തടുക്കശ്ശേരി നാഗൻ കുളങ്ങര ക്ഷേത്രോത്സവത്തിലെ പകൽ ശീവേലിക്കിടെ ആണ് ആന ഇടഞ്ഞത്. തെക്കും ഭാഗം ദേശം എഴുന്നെള്ളിച്ച ആനയാണ്. വിരണ്ടോടിയ ആന വീടുകളിലേക്ക് ഓടാൻ ശ്രമിച്ചപ്പോൾ തളയ്ക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ പാപ്പാനെ പത്തിരിപാല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല..മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇടഞ്ഞ ആനയെ തളയ്ക്കാനായില്ല..എലിഫൻ്റ് സ്‌ക്വാഡും പാപ്പാൻമാരും തളയ്ക്കാൻ ശ്രമിക്കുകയാണ്

Share This Article