ചടയമംഗലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊലപ്പെടുത്തി

insight kerala

കൊല്ലം ചടയമംഗലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊലപ്പെടുത്തി.
കുരിയോട് സ്പൈസി ഹോട്ടൽ ഉടമ സക്കീറാണ് കൊല്ലപ്പെട്ടത്.കുരിയോട് സ്പൈസി ഹോട്ടൽ ഉടമയായ 54 വയസ്സുള്ള സക്കീറിനെയാണ് ഹോട്ടലിൽ ജോലി ചെയ്തിരുന്ന തൊഴിലാളി കുത്തിക്കൊലപ്പെടുത്തിയത്.നെഞ്ചിൽ ഗുരുതരമായി കുത്തേറ്റ സക്കീറിനെ ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയായ മലപ്പുറം സ്വദേശി ഇർഷാദിനെ തിരുവനന്തപുരം മണ്ണന്തലയിൽ നിന്നും പിടികൂടുകയായിരുന്നു.ഹോട്ടൽ ജോലിയുടെ കൂലി സംബന്ധമായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമികവിവരം.വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ കൊലപാതക കാരണം വ്യക്തമാകുകയുള്ളു എന്ന് പോലിസ് അറിയിച്ചു.

Share This Article