യു കെ സലിം വധക്കേസിൽ പ്രതികളായ എസ്ഡിപിഐ പ്രവർത്തകരെ വെറുതെവിട്ടു

insight kerala

തലശേരി ഉസൻമെട്ടയിലെ സിപിഎം പ്രവർത്തകൻ യു കെ സലിം വധക്കേസിൽ പ്രതികളെ വെറുതേവിട്ടു.കേസിൽ ഉൾപ്പെട്ട ആറ് എസ്‌ഡിപിഐ പ്രവർത്തകരെയാണ് തലശേരി
അഡിഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്.2008 ജൂലൈ 23ന് രാത്രി 8.30ന് ഉസ്സൻമെട്ടയിലാണ് സലിം കുത്തേറ്റു മരിച്ചത്. ഡിവൈഎഫ്ഐയുടെ പോസ്റ്ററിനു മുകളിൽ എൻഡിഎഫ് പോസ്റ്റർ പതിച്ചതിലെ തർക്കം കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് കേസ്,സംഭവത്തിൽ അന്വേഷണം സംബന്ധിച്ച് നേരത്തെ തന്നെ സലീമിൻ്റെ പിതാവ് ആക്ഷേപം ഉന്നയിച്ചിരുന്നു.വിവാദമായ ഫസൽ വധക്കേസിലെ ചില രഹസ്യവിവരങ്ങൾ സലിം പുറത്ത് പറയുമോ എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കേസിൽ പുനരന്വേഷണം വേണമെന്നും കുടുംബം പറഞ്ഞിരുന്നു.സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സലിമിന്റെ കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത അന്വേഷണത്തിലാണ് എസ്‌ഡിപിഐ പ്രവർത്തകർ അറസ്റ്റിലായത്.

Share This Article