2021 പ്രകടനപത്രികയിലെ 97% പൂർത്തിയാക്കിയതായി മുഖ്യമന്ത്രി; പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

insight kerala

രണ്ടാം പിണറായി സർക്കാരിന്റെ അഞ്ചാം പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പുറത്തിറക്കി. 2021ലെ പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളിൽ 97% പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.റിപ്പോർട്ട് സിപിഐ സംസ്ഥാന കൗൺസിൽ അംഗം സിഎൻ ചന്ദ്രന് കൈമാറി.

2021ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് നൽകിയ 900 ഇനം വാഗ്ദാനങ്ങളിൽ 874 വാഗ്ദാനങ്ങളും പൂർത്തിയാക്കുകയോ,പൂർത്തിയാക്കാനുള്ള നടപടികളും സ്വീകരിച്ചു.വീടും, ഭൂമിയും എന്ന സാധാരണക്കാരന്റെ സ്വപ്നം യാഥാർത്ഥ്യമായി. 5 ലക്ഷം വീടുകളും, നാലര ലക്ഷം പട്ടയങ്ങളും കൈമാറി. പെൻഷൻ വർദ്ധിപ്പിക്കുകയും,സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപയും, ഡിഗ്രി പഠനം വരെ സൗജന്യമാക്കിയതായും, പിഎസ്‌സി വഴി 3 അര ലക്ഷം നിയമനങ്ങൾ നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂനപക്ഷ ക്ഷേമവും ,തുല്യ നീതിയും ഉറപ്പാക്കി.ജെ ബി കോശി കമ്മീഷനിലെ 220 ശുപാർശകൾ നടപ്പിലാക്കി. കെ റെയിൽ പദ്ധതിക്ക് പകരം RRT പദ്ധതി യഥാർത്ഥമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഉയർത്തിയ അഞ്ചിന ഗ്യാരണ്ടിയെ പിണറായി പരിഹസിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

സംതൃപ്തിയുടെ നിറവിൽ രണ്ടാം പിണറായി സർക്കാർ എന്ന മുഖവുരയോടെയാണ് പ്രോഗ്രസ്സ് റിപ്പോർട്ട് അവതരിപ്പിച്ചിരിക്കുന്നത്

Share This Article