രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും; കമ്മീഷണർ

insight kerala


ലൈംഗിക അതിക്രമ കേസ് സംവിധായകൻ
രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ്.
ശാസ്ത്രീയ തെളിവുകൾ ലഭിച്ചശേഷം വീണ്ടും കസ്റ്റഡി ആവശ്യപ്പെടുമെന്ന്
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ
കാളിരാജ് മഹേഷ് കുമാർ പറഞ്ഞു
രഞ്ജിത്തിനെ കൂടുതൽ ചോദ്യം ചെയ്യാനുണ്ട്
ഇതുവരെ അന്വേഷണവുമായി സഹകരിച്ചുവെന്നും
സെറ്റിൽ ഉണ്ടായിരുന്ന ചിലർക്ക് അതിക്രമത്തെക്കുറിച്ച് അറിയാമായിരുന്നു
കമ്മീഷണർ പറഞ്ഞു

ഇന്ന് വൈകിട്ട് 4 മണിവരെയാണ് രഞ്ജിത്തിൻ്റെ കസ്റ്റഡി കാലാവധി. കഴിഞ്ഞദിവസം പോലീസ് രഞ്ജിത്തിന്റെ തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡി കാലാവധി തീരുന്നതോടെ ഇന്ന് വൈകിട്ട് രഞ്ജിത്തിനെ കോടതിയിൽ ഹാജരാക്കും. അതുവരെ ചോദ്യം ചെയ്യൽ തുടരും.

Share This Article