തൃശ്ശൂർ വാടാനപ്പള്ളിയിൽ വോട്ടിന് കിറ്റ് സംഭവത്തിൽ കേസെടുക്കും. ഗോഡൗൺ ഉടമയ്ക്കും ഓർഡർ നൽകിയ വ്യക്തിക്ക് എതിരെയുമാണ് കേസെടുക്കുക. തെരഞ്ഞെടുപ്പ് കമ്മീഷൻ വാടാനപ്പള്ളി പോലീസിന് പരാതി നൽകി. മജിസ്ട്രേറ്റിന്റെ അനുമതി ലഭിക്കുന്നതോടെ കേസെടുക്കും.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ കേസെടുക്കാന്‍ പോലിസ് മജിസ്‌ട്രേറ്റിന്റെ അനുവാദം തേടിയിട്ടുണ്ട്. വാടാനപ്പള്ളിയിലെ ഗോഡൗണ്‍ ഉടമ പ്രവീണ്‍, കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയ സതീഷ് എന്നിവര്‍ പോലിസ് കസ്റ്റഡിയിലാണ്.
കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് യുഡിഎഫ് എന്‍ഡിഎ പ്രവര്‍ത്തകര്‍ തമ്മില്‍ വലിയ സംഘര്‍ഷമാണ് കഴിഞ്ഞദിവസം ഉണ്ടായത്. ബിജെപി കിറ്റുകള്‍ വിതരണം ചെയ്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്നാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ആരോപണം. ഇന്നലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ടി എന്‍ പ്രതാപനെ പോലിസ് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു.

