തിരുവനന്തപുരം കല്ലാറിൽ യുവാക്കളുടെ അതിക്രമം. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അടിച്ചു തകർത്തു. ഓഫീസിൽ ഉണ്ടായിരുന്ന പ്രവർത്തകരെ കയ്യേറ്റം ചെയ്തു. അക്രമകാരികളായ യുവാക്കളെ നാട്ടുകാർ തടഞ്ഞുവച്ചു . ടാക്സി കാറിൽ പൊന്മുടിയിൽ വിനോദസഞ്ചാരത്തിന് എത്തിയവരാണ് യുവാക്കൾ. മദ്യ ലഹരിയിൽ ആയിരുന്ന യുവാക്കൾ കല്ലാറിൽ വഴിയരികിലെ കടയിൽ ഇരുന്ന് രാഷ്ട്രീയം സംസാരിക്കുകയും സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. എന്നാൽ കടയുടമ രാഷ്ട്രീയം ചർച്ചചെയ്യുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് അവിടെനിന്ന് ഇറങ്ങിപ്പോയ യുവാക്കൾ സമീപത്തുള്ള യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ആക്രമിക്കുകയായിരുന്നു.
ഓഫീസിൻറെ ബോർഡ് അടിച്ചു തകർക്കുകയും അകത്തുകയറി ജീവനക്കാരെ അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പ്രായമായ ആളുകളെയാണ് യുവാക്കളായ അക്രമിസംഘം ആക്രമിച്ച് അവശരാക്കിയത്. നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും കരുത്തൻമാരായ ആക്രമികളെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല. ഒടുവിൽ ഏറെ സമയം പിന്നിട്ട ശേഷം നാട്ടുകാർ സംഘം ചേർന്ന് അഞ്ചു യുവാക്കളെയും പിടികൂടി തടഞ്ഞുവച്ചു. ശ
യുവാക്കൾ വിതുര പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. ഇവർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

