സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ പരാതി നൽകി മഹിള മോർച്ച. മഹിള മോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് കവിത മേനോനാണ് പരാതി നൽകിയത്.. അതേസമയം ബിജെപിക്ക് എതിരെ രമേശ് പിഷാരടിയും രംഗത്തെത്തി.
പാലക്കാട് വടക്കന്തറയിൽ വച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ രമേശ് പിഷാരടിയെ തടഞ്ഞതിന് ബിജെപി കൗൺസിലർക്കെതിരെ കേസെടുത്തിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മഹിള മോർച്ച പാലക്കാട് ജില്ല പ്രസിഡന്റ് കവിത മേനോൻ ആണ് പരാതി നൽകിയിരിക്കുന്നത്. സ്ത്രീവിരുദ്ധ പരാമർശം നടത്തുന്ന വ്യക്തി പൊതുരംഗത്ത് ഉണ്ടാകുന്നത് ശരിയല്ലെന്നും ബലാത്സംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുക വഴി ബലാത്സംഗത്തിൽ അകപ്പെട്ട ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് പിഷാരടി ചെയ്തതെന്നും പരാതിയിൽ ആരോപിക്കുന്നു. പിഷാരടിക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും കവിതാ മേനോൻ ആവശ്യപ്പെട്ടു.
അതേസമയം എന്തിനാണ് പരാതി നൽകിയതെന്ന് എല്ലാവർക്കും അറിയാമെന്നും തോൽക്കുമെന്ന് ഉറപ്പായപ്പോൾ BJP സ്ഥാനാർത്ഥി, ഗിമ്മിക്കുകൾ കാണിക്കുകയാണെന്നും രമേശ് പിഷാരടി പറഞ്ഞു
രമേശ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.

