തൃശൂർ പെരുമ്പുഴ പാടത്ത് രാത്രിയിൽ ഉണ്ടായ തീപ്പിടുത്തത്തിൽ ദുരൂഹത

insight kerala

തൃശൂർ എറവ് – പെരുമ്പുഴ പാടത്ത് ഇന്നലെ രാത്രിയിൽ ഉണ്ടായ തീപ്പിടുത്തത്തിൽ ദുരൂഹത. പാടശേഖരത്ത് സൂക്ഷിച്ച ലക്ഷങ്ങൾ വിലവരുന്ന ഹൈഡെൻസിറ്റി പോളിത്തീൻ പൈപ്പുകൾക്ക് സമീപം തീയെത്തിയത് പരിഭ്രാന്തി പരത്തി. രാത്രി 10.45 നും 12 മണിക്കുമായിരുന്നു തീപ്പിടുത്തങ്ങൾ. ഒന്നാമത്തെ പാലത്തിൽ നിന്നും പാടശേഖരത്തിലേക്കായിരുന്നു ആദ്യം തീപടർന്നത്. ഈ സമയം തൃശൂർ- വാടാനപ്പള്ളി സംസ്ഥാന പാതയിലൂടെ വന്ന യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് നാട്ടികയിൽ നിന്നും ഫയർഫോഴ്‌സെത്തി തീയണച്ചു മടങ്ങി. എന്നാൽ 12 മണിക്ക് ശേഷം മറ്റ് പ്രദേശത്തും തീപ്പടർന്നു. ഇതാണ് സംശയത്തിന് ഇടയാക്കിയത്. രാത്രിയിൽ പാലത്തിനോട് ചേർന്ന് ചിലരെ സംശയാസ്പദമായ രീതിയിൽ കണ്ടതായി പറയുന്നുണ്ട്. പലസ്ഥലങ്ങളിൽ നിന്നും ഒരേ സമയം തീപടർന്നതിൽ ദുരൂഹതയുള്ളതായി നാട്ടുകാരും ഉദ്യോഗസ്ഥരും ആശങ്ക പങ്കുവെച്ചു. സംഭവത്തിൽ അന്തിക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Share This Article