സ്പെഷ്യൽ സ്കൂളിലെ അന്തേവാസിയുടെ മരണത്തിൽ ദുരൂഹത

insight kerala

തൃശ്ശൂർ കൊടുങ്ങല്ലൂരിൽ സ്പെഷ്യൽ സ്കൂളിലെ അന്തേവാസിയുടെ മരണത്തിൽ ദുരൂഹത. അനുഗ്രഹ സ്പെഷ്യൽ സ്കൂളിലെ അന്തേവാസി 35 വയസ്സുള്ള ശ്രീനാഥനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ ഗുരുതര പരിക്കുകൾ.
വാരിയല്ലുകൾ ഒടിഞ്ഞ നിലയിലാണ്.
കൈകളിലും കാലുകളിലും മർദ്ദിച്ച പാടുകൾ. മർദ്ദിച്ച ഉപകരണം കണ്ടെത്താൻ ഫോറൻസിക് സർജൻ നിർദേശിച്ചു. സ്കൂളിൽ പോലീസ് പരിശോധന നടത്തി. കെയർ ടെയ്ക്കർ തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയിലെടുത്തു.

Share This Article