ക്രിസ്തീയ ഭക്തിഗാനരംഗത്ത് എക്കാലവും ഓര്‍മിക്കപ്പെടുന്ന ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണമൊരുക്കിയ ഫാ. ഡോ. ജെസ്റ്റിന് പനയ്ക്കല്‍ അന്തരിച്ചു. 90 വയസ്സായിരുന്നു.
ഒസിഡി സന്യാസസമൂഹാംഗമാണ്. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് മഞ്ഞുമ്മല്‍ കര്‍മലീത്ത ആശ്രമ ദേവാലയത്തില്‍.
മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന, സ്നേഹസ്വരൂപാ തവദര്ശനം, ദൈവം നിരുപമസ്നേഹം, എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍… തുടങ്ങിയ അനശ്വരഗാനങ്ങളുടെ സംഗീത സംവിധായകനാണ്. ഈണമിട്ട 29 പാട്ടുകളില്‍ 25 ഉം യേശുദാസാണ് ആലപിച്ചത്
കെ.എസ്. ചിത്രയുടെ പൈതലാം യേശുവേ
എന്ന പ്രശസ്ത ഗാനവും ഇദ്ദേഹത്തിൻ്റെതാണ്
റോമില്‍നിന്നു ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും പൂര്‍ത്തിയാക്കിയ ശേഷം 1969 മുതല്‍ മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രഫസറായി സേവനം ചെയ്തു. ദീര്‍ഘകാലമായി വിശ്രമജീവിതം നയിക്കുകയായിരുന്നു.
ഫാ. ജെസ്റ്റിന് പനയ്ക്കലിന്റെ മൃതദേഹം ആറിനു രാവിലെ ഏഴു മുതല്‍ മഞ്ഞുമ്മല്‍ കര്‍മലീത്ത ആശ്രമ ദൈവാലയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

