ജുഡീഷ്യൽ ഓഫീസർമാരെ തടഞ്ഞ സംഭവത്തിൽ പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്.സംസ്ഥാന ഭരണകൂടത്തിൻ്റെ പൂർണ പരാജയമെന്നും വിമർശനം. സംഭവത്തിൽ ചീഫ് സെക്രട്ടറി ഡിജിപി തുടങ്ങിയവരോട് കോടതി വിശദീകരണം തേടി. എസ് ഐ ആർ നടപടിയുമായി ബന്ധപ്പെട്ട് കോടതി നിയോഗിച്ച ജുഡീഷ്യൽ സംഘത്തെ ആയിരുന്നു കഴിഞ്ഞ ദിവസം മാൾഡയിൽ ആൾക്കൂട്ടം മണിക്കൂറുകളോളം തടഞ്ഞുവെച്ചത്
