രഞ്ജിത്തിനെതിരായ കേസ് ; കൂടുതൽ പേരെ പ്രതിചേർക്കും

insight kerala

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ കൂടുതൽ പേരെ പ്രതിച്ചേർത്തേക്കും. രഞ്ജിത്തിന് രക്ഷപെടാൻ അവസരം ഒരുക്കിയവരെയും സംഭവം മറച്ചുവക്കാൻ ശ്രമിച്ചവരെയുമാണ് പ്രതിച്ചേർക്കുക. അതേസമയം രഞ്ജിത്തിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച അപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കും. അതിനിടെ സംഭവം നടന്ന കാരവന്‍ കണ്ടെത്തി. ഫോര്‍ട്ട് കൊച്ചി ആസ്പിന്‍വാളിന് സമീപമാണ് കാരവന്‍ നിര്‍ത്തിയിട്ടിരുന്നതെന്ന് സൂചന. സംഭവ സമയത്തെ സിസിടിവി കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുന്നു

Share This Article