FCRA ബില്ല് പരിഗണിക്കുന്നത് മാറ്റി വെച്ചു; പ്രതിപക്ഷം പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധിച്ചു; നിയമഭേദഗതി ഒരു മതത്തിനും സംഘടനയ്ക്കും എതിരല്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

insight kerala

ലോക്സഭ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ വിദേശ സംഭാവന നിയന്ത്രണ നിയമം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. തുടർന്നാണ് ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയത്. രാജ്യതാല്‍പര്യ പ്രകാരമാണ് ഭേദഗതിയെന്നും, ബില്‍ ഏതെങ്കിലും ഒരു മതവിഭാഗത്തെ ലക്ഷ്യംവെച്ചല്ലെന്നും കിരണ്‍ റിജിജു സഭയില്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളെ കോൺഗ്രസും സിപിഎമ്മും തെറ്ദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിസ്ത്യൻ സഭകൾ ഉയർത്തിയ ആശങ്ക ഉൾപ്പെടെ പരിശോധിച്ച് എഫ് സി ആര്‍ എ ബിൽ അടുത്ത സമ്മേളന കാലയളവിൽ പരിഗണിക്കാനാണ് സാധ്യത. തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടുമെന്ന ബിജെപിയുടെ ഭയം കാരണമാണ് ബില്ല് മാറ്റിവെച്ചത് എന്നും പ്രതിപക്ഷം ആരോപിച്ചു

ബില്ല് പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ പാർലമെൻറ് കവാടത്തിലും പ്രതിഷേധിച്ചിരുന്നു. നിയമ ഭേദഗതി
ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും, വിശദ പരിശോധനയ്ക്കായി സ്റ്റാൻഡിം​ഗ് കമ്മിറ്റിക്ക് വിടണമെന്നും സിബിസിഐ ആവശ്യപ്പെട്ടിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article