എഫ്‌സിആർഎ ഭേദഗതി ബില്ലിന്മേലുള്ള ചർച്ച നീട്ടി; ആശ്വാസം പ്രകടിപ്പിച്ച് ഓർത്തഡോക്സ് സഭ.

insight kerala

എഫ്‌സിആർഎ ഭേദഗതി ബില്ലിന്മേലുള്ള ചർച്ച നീട്ടിവച്ചതിൽ ആശ്വാസം പ്രകടിപ്പിച്ച് ഓർത്തഡോക്സ് സഭ. എഫ്‌സിആർഎ നിയമ ഭേദഗതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എംപിമാര്‍ക്കും സിബിസിഐ നിവേദനം നല്‍കിയിരുന്നു. ക്രൈസ്തവ സഭകളുടെ ആശങ്ക കേന്ദ്ര സർക്കാർ പരിഗണിച്ചാണ് ചർച്ച നീട്ടിവച്ചതെന്ന് കരുതുന്നതായും ഇത് ആശ്വാസകരമാണെന്നും
മലങ്കര ഓർത്തഡോക്സ് സഭ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഭേദഗതി ബില്ലിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സഭ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. സഭയുടെ മൂന്ന് അക്കൗണ്ടുകൾ രണ്ടുവർഷമായി ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും മോദിയുമായി നേരിട്ട് സംസാരിച്ചിട്ടും വിഷയത്തിൽ പരിഹാരം ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Share This Article