പുതിയ ആദായ നികുതി നിയമം, ബാങ്ക് ഇടപാടിലെ മാറ്റങ്ങൾ പാൻ കാർഡ് ആധാർ കാർഡ് അപേക്ഷകളിലെ വരുത്തിയ വ്യത്യാസങ്ങൾ ഉൾപ്പെടെ സുപ്രധാനമാറ്റങ്ങളോടെയാണ് പുതിയ സാമ്പത്തിക വർഷം ആരംഭിച്ചത്.
1961 ലെ ആദായനികുതി നിയമത്തിനു പകരം ഘടനയിൽ സുതാര്യത വരുത്തിക്കൊണ്ട് പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിൽ വന്നു.
ഇനി മുതൽ സാമ്പത്തിക വർഷം, അസസ്‌മെന്റ് വർഷം എന്നിവയ്‌ക്ക് പകരം നികുത വർഷം മാത്രമായിരിക്കും ഉണ്ടാവുക.പുതുക്കിയ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി നീട്ടും. നിലവിൽ ഡിസംബർ 31 വരെയാണ് സമയം. ഇനി മാർച്ച് 31 വരെ ചെറിയ ലേറ്റ് ഫീ നൽകി ഫയൽ ചെയ്യാം. ഐടിആർ–1, 2 ഫോമുകൾ നൽകുന്നവർക്ക് റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി ജൂലൈ 31 ആയി തുടരും. നോൺ–ഓഡിറ്റ് ബിസിനസുകൾക്കും ട്രസ്റ്റുകൾക്കും ഓഗസ്റ്റ് 31 വരെ സമയം ലഭിക്കും . അതെ സമയം രാജ്യത്തെ ജനസംഖ്യ കണക്കെടുപ്പ് പ്രക്രിയയ്ക്കും ഇന്ന് തുടക്കമായി.രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന സെൻസസ് പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടമാണ് ഇന്ന് ആരംഭിക്കുന്നത്. കേരളത്തിൽ ആദ്യഘട്ട നടപടികൾ ജൂൺ മാസത്തോടെ ആരംഭിക്കും . 2011-നു ശേഷം കോവിഡിന്റെ പശ്ചാത്തലത്തിൽ നീണ്ടുപോയ 2021 ലെ സെൻസസ് ആണ് നിലവിൽ ആരംഭിച്ചത്.
സ
