ന്യൂഡൽഹി: പാചകവാതക ക്ഷാമം തുടരുന്നതിന്റെ എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി. 19 കിലോഗ്രാം ഉള്ള വാണിജ്യ സിലിണ്ടറിന് 195.50 രൂപയാണ് വില. പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. എൽപിജിക്ക് പുറമേ പ്രീമിയം പെട്രോളിന്റെയും ഡീസലിന്റെയും വിലയും വർദ്ധിച്ചിട്ടുണ്ട്.
കടുത്തപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഹോട്ടൽ മേഖലയ്ക്ക് വിലവർധന തിരിച്ചടിയായിട്ടുണ്ട്. എന്നാൽ ഗാർഹിക മേഖലയിൽ ഉപയോഗിക്കുന്ന സിലിണ്ടറിന് വിലവർധിച്ചിട്ടില്ല.
