രഞ്ജിത്തിന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അംഗീകരിക്കാൻ ആകില്ലെന്ന് മന്ത്രി സജി ചെറിയാൻ. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിയമനിർമാണം നടത്തും. ഏതെങ്കിലും സ്ഥലത്തേക്ക് ഒരാളെ എടുക്കുമ്പോൾ അയാളുടെ ആ രംഗത്തെ കഴിവാണ് നോക്കുന്നത്. സിനിമാരംഗത്ത് ശ്രദ്ധേയമായി പ്രവർത്തിച്ചിട്ടുള്ള ആളാണ് എന്ന് കരുതിയാണ് ചലച്ചിത്ര അക്കാദമി അത്തരം സ്ഥാനം കൊടുത്തത്. വീണ്ടും അത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഗൗരവതരം. അയാൾ തെറ്റ് ചെയ്തത് ആ സ്ഥാപനത്തിൻറെ ചുമലിലേക്ക് വയ്ക്കേണ്ട.
ആക്ഷേപം വന്നപ്പോൾ തന്നെ കൃത്യമായ നിലപാടെടുത്തു. തുടർച്ചയായി ഇത്തരം സംഭവമുണ്ടാകുന്നത് മ്ലേച്ചകരം. കോൺക്ലേവിന് ശേഷം ഇത്തരം അതിക്രമങ്ങൾ കുറഞ്ഞു. ഇപ്പോൾ പരാതി വന്ന ഉടനെ നടപടിയെടുത്തു. സർക്കാർ അതിജീവിതയ്ക്ക് ഒപ്പമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
രഞ്ജിത്തിനെതിരായ പരാതി ഗൗരവതരമെന്ന് സജി ചെറിയാൻ ; സർക്കാർ അതിജീവിതയ്ക്കൊപ്പം.
