കൊച്ചി: ആശുപത്രിയിൽ നിന്ന് സ്റ്റേഷനിലേക്ക് എത്തിച്ച രഞ്ജിത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. മജിസ്ട്രേറ്റിന്റെ വസതിയിലേക്ക് ഹാജരാക്കാൻ കൊണ്ടുപോകുന്നു.
രക്തസമ്മർദ്ദം കൂടിയതിനെത്തുടർന്ന് നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് രഞ്ജിത്തിനെ പ്രവേശിപ്പിച്ചിരിന്നത്. രഞ്ജിത്തിന് രക്തസമ്മര്‍ദ്ദം കൂടിയ നിലയിലായിരുന്നു. ഇസിജിയിലും വ്യതിയാനമുണ്ടാായിരുന്നു. ന്യൂറോ വിഭാഗം ഡോക്ടര്‍മാര്‍ പരിശോധിച്ചു . സിടി സ്കാനും എടുത്തു. തുടർന്ന് ഡോക്ടർമാർ പരിശോധിച്ച ശേഷം ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
വീണ്ടും സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

