കോഴിക്കോട് ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനിയ്ക്ക് ഗുരുതര പരിക്ക്.
പുറമേരി സ്വദേശി ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. വിദ്യാര്‍ഥിനിയുടെ താടിയെല്ലിന് പൊട്ടലുണ്ട്. രണ്ട് പല്ലുകളും പൂര്‍ണമായി നഷ്ടമാകുകയും രണ്ടെണ്ണം പൊട്ടിപ്പോകുകയും ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസിനുനേരെയാണ് കല്ലേറുണ്ടായത്. വിദ്യാര്‍ഥിനി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആലുവ യു.സി കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയായ ഐശ്വര്യ നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം
ട്രെയിനിന് നേരെ കല്ലേറ്; യ വിദ്യാർത്ഥിനിക്ക് പരിക്ക്
