ദേശീയ പാതയിൽ ആലുവ മാർക്കറ്റിനടുത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരണമടഞ്ഞു.
19 വയസ്സുള്ളഅങ്കമാലി പാറക്കടവ് സ്വദേശി ആകാശ് ഇരുപത്തിയഞ്ചുകാരനായ ദേവ് കൃഷ്ണയുമാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടവഴിയിൽ നിന്നും ദേശീയ പാതയിലേക്ക് കടക്കുമ്പോൾ മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു. ഈ ബൈക്ക് ഓടിച്ചിരുന്ന ഇടപ്പള്ളി കൂനംതൈ സ്വദേശി ജിതിന് പരിക്കേറ്റു
ഇന്ന് പുലർച്ചെയായിരുന്നു അപകടം
ദേശീയപാതയിൽ വാഹനാപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
