എഫ്സിആർഎ ഭേദഗതി ക്രൈസ്തവ സഭകളെ ആശങ്കയിലാഴ്ത്തുന്നതെന്ന് ഓർത്തഡോക്സ് സഭ

insight kerala

എഫ് സി ആർ എ ഭേദഗതി ക്രൈസ്തവ സഭകളെ ആശങ്കയിലാഴ്ത്തുന്നതെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.
സഭകൾ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും സാമൂഹ്യ സേവനങ്ങളെയും പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ ഭേദഗതി. ഓർത്തഡോക്സ് സഭയുടെ മൂന്ന് എഫ്സിആർഎ അക്കൗണ്ടുകൾ രണ്ടുവർഷമായി ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഇതിന് വ്യക്തമായ കാരണം സർക്കാർ പറയുന്നില്ല. ഈ കാര്യം മോദിയുമായിട്ട് നേരിട്ട് സംസാരിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഭൂരിപക്ഷ സമുദായങ്ങളെയും ബാധിക്കുന്നതാണ് നിയമമെങ്കിലും കൂടുതൽ ബാധിക്കുക ന്യൂനപക്ഷങ്ങളെയാണ്. ബിജെപി നേതാക്കളും മന്ത്രിമാരും സഭകളുടെ പള്ളികളും മറ്റും സന്ദർശിക്കുകയും അവർ നടത്തിയ വിരുന്ന് സൽക്കാരങ്ങൾ സഭയുടെ നേതാക്കന്മാർ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെത് ഒരു ഇരുട്ടത്താപ്പ് നയമാണോയെന്ന് സഭകൾ സംശയിക്കുന്നുവെന്നും കാതോലിക്കാ ബാവ പറഞ്ഞു.

Share This Article