മലപ്പുറത്ത് മിന്നലേറ്റ് 65 കാരൻ മരിച്ചു; കോഴിക്കോട് കനത്ത മഴയിൽ വീട് തകർന്നു

insight kerala

മലപ്പുറം: എടവണ്ണയിൽ മിന്നലേറ്റയാൾ മരിച്ചു. പാലപ്പറ്റ സ്വദേശി കാരി (65)ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെ മിന്നലേൽക്കുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. മാവൂരിൽ കനത്ത മഴയിൽ വീട് തകർന്നു. മാവൂർ സ്വദേശി കൃഷ്നൻനായരുടെ വീടാണ് തകർന്നത്. വീട്ടുകാർ ഓടി രക്ഷപ്പെട്ടത്തത് കൊണ്ട് ആളാപായം ഇല്ല. കോഴിക്കോട് കൂളിമാട് കളൻതോട് റോഡ് കനത്ത മഴയിൽ ഒലിച്ചുപ്പോയി. പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്.

Share This Article