പിക്കപ്പ് വാനിൽ കാറിടിച്ചു; വാൻ ഡ്രൈവർ മരിച്ചു

insight kerala

കോഴിക്കോട് ബാലുശ്ശേരിയിൽ പൈപ്പ് ഇറക്കാന്‍ നിര്‍ത്തിയ പിക്കപ്പ് വാനില്‍ കാറിടിച്ച് ഉണ്ടായ അപകടത്തിൽ
പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. കുന്നമംഗലം സ്വദേശി മുഹമ്മദ്‌കോയ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം പിക്കപ്പ് വാന്‍ റോഡിനരികിൽ നിര്‍ത്തിയിട്ട് പൈപ്പ് ഇറക്കുന്നതിനിടയില്‍ എസ്റ്റേറ്റ് മുക്കില്‍നിന്ന് തലയാട് ഭാഗത്തേക്ക് പോകുന്ന കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ്‌കോയയെ നാട്ടുകാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share This Article